ശിവൻകുട്ടിയൊക്കെ ഒരു മന്ത്രിയാണെന്നത് ഒരു കോമഡിയാണ്. അതും വിദ്യാഭ്യാസ മന്ത്രി. മന്ത്രിക്കസേരയിലിരുന്ന് ഹിജാബിൻ്റെ മത ധാർമികത പറയുന്നത് കേട്ട് ഞെട്ടുകയാണ് കേരളം. ഭരണഘടന എന്താണെന്ന് പോലും അറിയാത്ത കിഴങ്ങനൊക്കെയാണ്
പള്ളുരുത്തിയിൽ 27 വർഷമായി നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്കൂളിനെ അക്രമികളും സാമൂഹിക വിരുദ്ധരും ഇസ്ലാമിക ഭീകരതയെ പിന്തുണച്ച് ഒക്ടോബർ 7 ന് നാറ്റിക്കാൻ ശ്രമിച്ചത് എന്നത് യഥാർത്ഥത്തിൽ ഗതികേടാണ്. ശിവൻകുട്ടി എന്ന ഒരു നാലാംകിട മന്ത്രി ഒഴികെ ബാക്കിയുള്ളവരെ അഭിനന്ദിക്കണം. ഹിജാബ് ഇസ്ലാമിൽ നിർബന്ധമാണ് എന്ന് ഇസ്ലാം രാഷ്ട്രമായ സൗദി അറേബ്യ പോലും അംഗീകരിച്ചിട്ടില്ല എന്നിരിക്കെ പള്ളുരുത്തിയിൽ അതിറക്കാൻ ശ്രമിച്ചവർക്കും മന്ത്രി ശിവൻകുട്ടിക്കും എതിരെ എൻഐഎ അന്വേഷണം ആവശ്യമാണ്. ആ വിദ്യാർത്ഥിനിയും ഭീകരരായ മാതാപിതാക്കളും അവരുടെ കൂട്ടുകാരും നടത്തിയ ഹീനമായ ഈ വർഗ്ഗീയതയ്ക്ക് പിന്നിൽ ഭീകര സംഘടനകൾ പ്രവർത്തിച്ചിരുന്നോ എന്ന് എൻഐഎ പരിശോധിക്കണം. ഹിജാബിൻ്റെ ഇന്ത്യയിലെ നിയമസാധുത ഒന്ന് പരിശോധിക്കാം.
പള്ളുരുത്തി സെയ്ന്റ് റീത്ത സ്കൂളിൽ ഉണ്ടായ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട വിവാദം കാണുകയായിരുന്നു. ഈ സംഭവങ്ങൾ കേട്ടപ്പോൾ മുസ്ലിങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഹിജാബ് ആണെന്ന് തോന്നും.
കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് 2018 ലെ ഒരു വിധിന്യായം വഴി തീരുമാനം ആക്കിയതും, വിധിക്കെതിരെ അപ്പീൽ പോകാത്തതും ആയ വിഷയം ആണ് ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിൽ അവർക്ക് അവരുടെ യൂണിഫോം കോഡ് നടപ്പിലാക്കാൻ അധികാരം ഉണ്ടോ എന്നത്.
ഉണ്ട് എന്നാണ് അതിനുള്ള മറുപടി.
ഇനി നമുക്ക് ഇപ്പോഴത്തെ വിഷയം നോക്കാം.
അഞ്ഞൂറിൽ അധികം കുട്ടികൾ പഠിക്കുന്ന കൊച്ചി പള്ളുരുത്തിയിലെ സെയ്ന്റ് റീത്ത സ്കൂൾ നല്ല നിലവാരം പുലർത്തുന്ന ഒരു സ്വകാര്യ സ്കൂൾ ആണ്. 27 വർഷത്തിൽ അധികമായി ഈ സ്കൂൾ നല്ല നിലയിൽ തന്നെ പ്രവർത്തിക്കുന്നു. അത്യാവശ്യം മുസ്ലിം പോപ്പുലേഷൻ ഉള്ള പള്ളുരുത്തി പ്രദേശത്തെ ഈ സ്കൂളിൽ ഏതാണ്ട് മൂന്നിൽ ഒന്ന് വിദ്യാർത്ഥികളും മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ആണ്.
പരാതി ഉന്നയിച്ച മുസ്ലിം പെൺകുട്ടി സ്കൂൾ അഡ്മിഷൻ സമയത്ത് ഒപ്പിട്ടു നൽകിയ സമ്മത പത്രത്തിൽ ഉള്ള യൂണിഫോം തന്നെയാണ് ധരിച്ചു വന്നിരുന്നത്.
ഈ കഴിഞ്ഞ ഏഴാം തിയതി സ്കൂൾ ആർട്സ് ഫെസ്റ്റ് ദിവസം പ്രസ്തുത പെൺകുട്ടി തലമറച്ചു തട്ടം ഇട്ടാണ് വന്നത് എന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. പൊതുവെ ആർട്സ് ഫെസ്റ്റിവൽ സമയത്ത് ഈ സ്കൂളിൽ യൂണിഫോം ഇമ്പോസ് ചെയ്യാറില്ല എന്നാണ് കേൾക്കുന്നത്.
എന്നാൽ തുടർന്ന് ഉള്ള ദിവസം കുട്ടി പതിവിന് വിപരീതമായി തലയിൽ തട്ടം ഇട്ടു കൊണ്ടാണ് സ്കൂളിൽ വന്നത്. സ്കൂളിലെ അദ്ധ്യാപിക ഇത് ചോദ്യം ചെയ്യുകയും പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യുകയും തുടർന്ന് പ്രിൻസിപ്പൽ കുട്ടിയെ ക്‌ളാസിൽ നിന്നും ഹാളിലേക്ക് മാറ്റി ഇരുത്തുകയും ചെയ്തു. കുട്ടിയുടെ മാതാ പിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു.
എന്നാൽ തുടർന്ന് ഇത് കൂടുതൽ സീരിയസ് ആയ പ്രശ്നം ആവുകയും, തൃപ്പൂണിതുറയിലെ എസ്‌ഡിപിഐ നേതാക്കൾ സ്കൂളിൽ വരികയും ഭീഷണി സ്വരത്തിൽ സംസാരിക്കുകയും ചെയ്തു എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പിന്നീട് എസ്‌ഡിപിഐ സ്‌കൂളിന് എതിരെ മാർച്ച് നടത്തുകയും സ്കൂൾ രണ്ടു ദിവസം അടച്ചിടുകയും ചെയ്തു. തുടർന്ന് സ്കൂൾ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും ജസ്റ്റിസ് നഗരേഷ് സ്‌കൂളിന് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവ് ഇടുകയും ചെയ്തു.
എസ്‌ഡിപിഐക്കാർ സ്കൂളിൽ പഠിക്കുന്ന മറ്റ് മുസ്ലിം വിദ്യാർത്ഥിനികളുടെ മാതാ പിതാക്കളെ സമീപിച്ചു സ്കൂളിൽ ഹിജാബ് ഇട്ടു പോകാനും അതിന് വേണ്ടി നീക്കം നടത്താനും നിർബന്ധിക്കുന്ന അവസ്ഥയുണ്ട് എന്ന് അവർ തന്നെ സ്കൂൾ അധികൃതരോട് പറഞ്ഞിട്ടുണ്ട്.
പ്രശ്നം വഷളാകാതെ ഇതിനിടെ ഹൈബി ഈഡൻ എംപിയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇടപെട്ടു കുട്ടിയുടെ വീട്ടുകാരും ആയി സംസാരിച്ചു പ്രശ്നം ഒത്തു തീർപ്പ് ആക്കുന്നു.
ഇതിനു ശേഷം സ്കൂളിനെ കുറ്റപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി പ്രസ്താവന ഇറക്കുന്നു, വിദ്യാഭ്യാസ വകുപ്പ് സ്കൂളിനോട് വിശദീകരണം ചോദിക്കുന്നു.
ഇത്രയും ആണ് സംഭവം.
ഇവിടെ സുഡാപ്പികൾ നിരന്നു നിന്ന് ന്യായീകരിക്കുന്ന ഒരു കാര്യം ഒരു വ്യക്തിക്ക് അവരുടെ മത വിശ്വാസം അനുസരിച്ചു ജീവിക്കാനും, മതം ആചരിക്കാനും ഉള്ള ഭരണഘടനാ സ്വാതന്ത്ര്യത്തെകുറിച്ചാണ്.
ഇത്രയും ബാക്ക് ഗ്രൗണ്ട് ആയി പറഞ്ഞു വച്ചുകൊണ്ട് നമുക്ക് ചില ചോദ്യങ്ങൾക്ക് ഉത്തരം തേടാം.
ക്രിസ്ത്യൻ മാനേജ്‌മെന്റ് എല്ലാ സ്ഥലത്തും മുസ്ലിം പെൺകുട്ടികളുടെ ശിരോവസ്ത്രം യൂണിഫോമിന്റെ ഭാഗമായി ധരിച്ചു വരുന്നത് നിരോധിച്ചിട്ടുണ്ടോ?
= ഇല്ല എന്നാണ് മറുപടി. എറണാകുളം ജില്ലയിൽ തന്നെ ശിരോവസ്ത്രവും അണിഞ്ഞു പോകാവുന്ന ഒട്ടേറെ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളുകൾ ഉണ്ട്.
മുസ്ലിങ്ങളുടെ നിർബന്ധിത മത ആചാരം (Essential Religious Practice) ആണോ ശിരോവസ്ത്രം?
=നേരത്തെ കർണ്ണാടക ഹൈക്കോടതി വിധി ഹിജാബ് ധരിക്കുക എന്നത് ഖുർആൻ, ഹദീസ് എന്നിവ അടിസ്ഥാനമാക്കിയാൽ പോലും ഒരു നിർബന്ധിത മത ആചാരം അല്ലെന്നാണ്.
പിന്നീട് ഈ വിഷയം സുപ്രീം കോടതിയും പരിശോധിക്കുകയുണ്ടായി (Aishat Shifa v. State of Karnataka, (SLP(C) 19716/2022))
സുപ്രീം കോടതി രണ്ടംഗ ബഞ്ച് ഇക്കാര്യത്തിൽ സ്പ്ളിറ്റ് വേർഡിക്റ്റ് ആണ് നൽകിയത്.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി അംഗീകരിക്കുകയും ഹിജാബ് നിർബന്ധിത മത ആചാരം അല്ലെന്ന് വിധിക്കുകയും ചെയ്തു. എന്നാൽ
ജസ്റ്റിസ് സുധാൻശു ദുലിയ ആർട്ടിക്കിൾ 19(1)(a), ആർട്ടിക്കിൾ 25 എന്നിവ അനുസരിച്ചു ഹിജാബ് ധരിക്കുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ആണെന്നും വിധിച്ചു.
രണ്ടംഗ ബഞ്ചിന്റെ വിധി പരസ്പര വിരുദ്ധം ആയതിനാൽ ഫലത്തിൽ ഇക്കാര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന ഒരേയൊരു കോടതി വിധി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ വിധി മാത്രമാണ്.
അതായത് ഇസ്ലാം മതം അനുസരിച്ചു ശിരോവസ്ത്രം ധരിക്കുക എന്നത് നിർബന്ധിത മത ആചാരം ആയി എവിടെയെങ്കിലും നിലനിൽക്കുന്നില്ല എന്നതാണോ?
= അതെ. ലോകത്ത് 200 കോടിയോളം മുസ്ലിങ്ങൾ ഉണ്ട്. ഇവരിൽ സ്ത്രീകളിൽ മഹാ ഭൂരിപക്ഷവും തല മറക്കാത്തവർ ആണ്. ഒരു കാര്യം ചെയ്തില്ല എങ്കിൽ അയാളുടെ വിശ്വാസം അപൂർണ്ണമാകും എന്നൊരു വിഷയം ഈ ഹിജാബിന് ഇല്ല.
പള്ളുരുത്തി സ്കൂളിലെ കുട്ടിയുടെ തല മറക്കാൻ ഉള്ള അവകാശം മതപരം ആണോ അതോ വ്യക്തി സ്വാതന്ത്ര്യം ആണോ?
= ജസ്റ്റിസ് സുധാൻശു ദുലിയയുടെ അഭിപ്രായം അനുസരിച്ചു പോലും ഇതൊരു വ്യക്തി സ്വാതന്ത്ര്യ വിഷയം ആണ്. സ്കൂളിൽ ഉള്ള നിയമങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തിന് വിരുദ്ധമാകും എങ്കിൽ അത് ചോദ്യം ചെയ്യാവുന്ന കാര്യമാണ്.
ഉദാഹരണത്തിന്, മിക്കവാറും മുസ്ലിം മാനേജ്‌മെന്റ് സ്കൂളുകളിലും പെൺകുട്ടികളുടെ യൂണിഫോം ചുരിദാർ ആണ്. ലോങ്ങ് സ്കർട്ട് ഇല്ല, ഷോർട് സ്കർട്ട് തീരെ ഇല്ല. ഏതെങ്കിലും ഒരു അമുസ്ലിം കുട്ടി ആ യൂണിഫോമിന് വിരുദ്ധമായി ഷോർട് സ്കേർട്ട് ഇട്ട് വന്നാൽ സ്കൂൾ അധികൃതർ സമ്മതിക്കുമോ?
അപ്പോൾ വ്യക്തി സ്വാതന്ത്ര്യത്തിന് വിലയില്ലേ?
= തീർച്ചയായുംഉണ്ട്. ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനം നടത്താൻ ഭരണഘടന പ്രത്യേക സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഭൂരിപക്ഷം ഹിന്ദുക്കൾ ഉള്ള ഒരു രാജ്യത്ത് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒരു തരത്തിലും ഉള്ള അവഗണന ഉണ്ടാകാതിരിക്കാൻ നമ്മുടെ ഭരണഘടനാ ശില്പികൾ ഉണ്ടാക്കിയ ആശയം ആണിത്.
സംഘികൾ ദീർഘ കാലം ആയി ന്യൂനപക്ഷങ്ങൾക്ക് ഉള്ള ഇത്തരം അവകാശങ്ങൾ എടുത്തു കളയണം എന്ന് വാദിക്കുന്നുണ്ട്. എസ്‌ഡിപിഐക്ക് ആ വാദം ഉണ്ടോ എന്ന് അറിയില്ല. ഇല്ലെങ്കിൽ ഇപ്പോൾ അവർ സംഘികൾക്ക് വഴി വെട്ടുകയാണ് എന്ന് മനസിലാക്കുക.
ഒരു കുട്ടി തലയിൽ തട്ടം ഇട്ടു വന്നാൽ എന്താണ് കുഴപ്പം?
= ഒരു കുഴപ്പവും ഇല്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 30 അനുസരിച്ചു കൊണ്ടാണ് ന്യൂനപക്ഷങ്ങൾ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയതും നടത്തുന്നതും. അതായത് ഭൂരിപക്ഷ ഹിന്ദുവിന് ഇല്ലാത്ത അവകാശം ആണ് ന്യൂനപക്ഷ ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾക്ക് ഉൾപ്പടെ ലഭിക്കുന്നത്. ഇൻക്ലൂസിവിറ്റിക്ക് വേണ്ടിയുള്ള ഒരു പോസിറ്റീവ് ഡിസ്ക്രിമിനേഷൻ ആണിത് എന്നും പറയാം. അതായത് ഭൂരിപക്ഷ ഹിന്ദു സമൂഹം അവരുടെ വ്യാപകമായ സാമ്പത്തിക ശേഷി വച്ചും സാമൂഹിക സാന്നിധ്യം കൊണ്ടും ഉണ്ടാക്കിയേക്കാവുന്ന സംവിധാനങ്ങൾക്ക് ഒപ്പം ന്യൂനപക്ഷങ്ങൾക്ക് കൂടെ മുന്നോട്ട് പോകാൻ ഭരണഘടന സഹായിക്കുകയാണ്. അതിനാൽ തന്നെ അത്തരം ഇൻക്ലൂസീവ് നിലപാട് തങ്ങളും പുലർത്തുക എന്നത് ഒരു ന്യൂപക്ഷ സ്ഥാപനത്തിന്റെ ധാർമിക ബാധ്യതയാണ്. സ്കൂൾ യൂണിഫോം കോഡ് നിശ്ചയിക്കുമ്പോൾ മുസ്ലിം പെൺകുട്ടികളുടെ സ്കാർഫ്, സിഖ് കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ തലമുടി ചുരുട്ടി കെട്ടുന്ന ചെറിയ സ്കാർഫ് (പഞ്ച 'ക' യുടെ ഭാഗം) എന്നിവയുടെ നിറം യൂണിഫോമിനു ചേർന്നത് ആയിരിക്കണം എന്ന് നിശ്ചയിക്കാം.
എന്നാൽ ഇതൊരു നിബന്ധന അല്ല. മാനേജ്‌മെന്റ് ഇത്തരം ഇൻക്ലൂസിവിറ്റി കാണിക്കണോ വേണ്ടയോ എന്നത് അവരുടെ സ്വാതന്ത്ര്യം ആണ്. ഭൂരിപക്ഷം ക്രിസ്ത്യൻ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇങ്ങനെ ഇൻക്ലൂസിവിറ്റി കാണിക്കുന്നവർ ആണ്.
മുസ്ലിം സമുദായ സംഘടനകൾ എല്ലാം ഇങ്ങനെ വേഷ വിധാനങ്ങൾ അനുവദിക്കാറുണ്ടോ?
= ഇല്ല. എംഇഎസ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് (കണ്ണും മുൻ കൈയ്യും ഒഴികെ ബാക്കിയെല്ലാം മൂടുന്ന വസ്ത്രം) ധരിച്ചു കൊണ്ട് ചെല്ലാൻ അവർ അനുവദിക്കില്ല.
മിക്കവാറും മുസ്ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ആൺകുട്ടികൾ തൊപ്പി ധരിച്ചു ചെല്ലുന്നതിൽ താല്പര്യം ഉള്ളവർ അല്ല. ബ്ലാങ്കറ്റ് ബാൻ ഇല്ലെന്ന് മാത്രം.
ലോകത്ത് മറ്റു രാജ്യങ്ങളിലെ അവസ്ഥ എന്താണ്?
= മിക്കവാറും രാജ്യങ്ങളിൽ മുസ്ലിം കുട്ടികൾ തല മറച്ചു വരുന്നത് അടക്കം ഒട്ടേറെ കൾച്ചറൽ ഇൻക്ലൂസിവിറ്റി അനുവദിക്കുന്നവർ ആണ്.
അമേരിക്കയിൽ ഫെഡറൽ നിയമങ്ങൾ അനുസരിച്ചു പബ്ലിക്ക് സ്കൂളുകൾ നിർബന്ധമായും ഹിജാബ്, ടർബൻ എന്നിവ ഉൾപ്പടെ അനുവദിക്കുന്നു. സ്വകാര്യ സ്കൂളുകൾക്ക് അവരുടെ നിയമം നടപ്പാക്കാൻ സാധിക്കും എങ്കിലും അവർ പൊതുവെ സ്റ്റേറ്റ് പോളിസിക്ക് ഒപ്പം ആണ് നിൽക്കുന്നത്.
Public Schools: Federal laws and court rulings generally require public schools to provide reasonable accommodation for a student's sincerely held religious beliefs. This means that if a school has a rule banning headwear, an exception must typically be made for religious attire like a hijab, yarmulke, or turban.
Private schools have more discretion in setting their own uniform policies and may have different rules, though they are still subject to some state and federal anti-discrimination laws.
യുകെയിൽ ഹിജാബ് അനുവദനീയമാണ്. ചില യു കെ സ്കൂളുകൾ സൽവാർ കമ്മീസ് അടക്കം യൂണിഫോമിന്റെ ഭാഗം ആക്കിയിട്ടുണ്ട്.
All school uniform policies must comply with the Equality Act 2010. This Act prohibits direct and indirect discrimination based on "religion or belief," meaning a blanket ban on the hijab is likely to be considered unlawful discrimination.
യൂറോപ്യൻ യൂണിയനിൽ ചെറിയ കുട്ടികൾക്ക് ഹിജാബ് ധരിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട് എങ്കിലും മിക്കവാറും സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം ഇല്ല.
ഫ്രാൻസിൽ French principle of laïcité അനുസരിച്ചു ഹിജാബ്, പുറത്ത് കാണുന്ന കുരിശ് (ഉള്ള ആഭരണങ്ങൾ), Jewish kippahs , സിഖ് ടർബൻ എന്നിവ നിരോധിച്ചിട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ സ്കൂൾ യൂണിഫോമിന്റെ ഭാഗം ആയി ഹിജാബ് അനുവദനീയമാണോ?
=കോസോവോ ഒരു മുസ്ലിം ഭൂരിപക്ഷം രാജ്യം ആണെങ്കിലും അവിടെ സ്കൂൾ യൂണിഫോമിന്റെ ഭാഗം ആയി ഹിജാബ് ധരിക്കാൻ ആവില്ല. അസർബൈജാൻ, താജികിസ്ഥാൻ, ഉസ്ബൈക്കിസ്താൻ, കിർഗിസ്ഥാൻ തുടങ്ങി ഒട്ടേറെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ സ്കൂൾ യൂണിഫോമിന്റെ ഭാഗം ആയുള്ള ഹിജാബ് നിരോധിച്ചിട്ടുണ്ട്.
തുർക്കിയിൽ ഹിജാബ് നിരോധനം ഉണ്ടായിരുന്നു എങ്കിലും ഉർദുഗാൻ ഭരണം വന്നതോടെ ആ നിരോധനം നീക്കി.
തല മറക്കുന്നത് ഒരു തെറ്റാണോ?
=അല്ല, ലോകത്തിലെ പ്രധാന മതങ്ങൾ എല്ലാം തന്നെ തല മറയ്ക്കുന്നത് മോഡസ്റ്റി, ഭക്തി എന്നിവയുടെ ഭാഗം ആണെന്നാണ് പഠിപ്പിക്കുന്നത്.
ഇസ്ലാമിൽ ഹിജാബ്, നിഖാബ്, ബുർഖ,
ക്രിസ്തു മതത്തിൽ ബൈബിൾ 1 കൊരിന്ത്യൻസ് 11:5-6 ഇൽ പ്രാർത്ഥനാ സമയത്ത് തല മറക്കുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ജൂത മതത്തിൽ Mitpachat, Snood എന്നിവ, സിഖ് മതത്തിൽ ടർബൻ, ദുപ്പട്ട, ഹിന്ദു മതത്തിൽ ഖുംഘട്ട് തുടങ്ങി വിവിധ സംസ്കാരങ്ങളിൽ തല മറക്കൽ ഒരു ആചാരം ആണ്. പ്രത്യേകിച്ച് സ്ത്രീകൾ.
കന്യാസ്ത്രീ തല മറച്ചു കൊണ്ട് പെൺ കുട്ടികൾ തല മറച്ചു വരുന്നതിനെ എതിർക്കുന്നത് കോമഡിയല്ലേ?
ഒറ്റ വായനയിൽ ശരിയാണ് എന്ന് തോന്നാവുന്ന ഈ ന്യായം സുഡാപ്പി, ജമാഅത് വാദങ്ങൾ ആണ്.
ഇതേ പോലെ ചോദിക്കാം. മാഷ് നല്ല കളർ ഷർട്ടും ഇട്ടു വന്നു കുട്ടികളെ യൂണിഫോം ഇടാൻ നിർബന്ധിക്കുന്നോ എന്ന്...
യൂണിഫോം എന്നത് കുട്ടികൾക്ക് ഉള്ളതാണ് എന്നും, കുട്ടികൾക്ക് അവരുടെ സാമ്പത്തിക ഉച്ച നീച്ചത്വം പ്രകടിപ്പിക്കാൻ അവസരം നൽകാതെ എല്ലാവരും ഒരേ പോലെയാണ് എന്ന് ബോധ്യപ്പെടുത്താനും ആണ് യൂണിഫോം എന്നതാണ് ആഗോള തലത്തിൽ തന്നെ യൂണിഫോമിനെ കുറിച്ചുള്ള പൊതു ധാരണ. അതിനാൽ തന്നെ സിസ്റ്റർ യൂണിഫോം ഇട്ടോ, അദ്ധ്യാപികമാർ കളർ സാരി ധരിക്കുന്നതോ എന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.
ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതം അടിച്ചേൽപിക്കുന്ന പ്രവണത വ്യാപകമല്ലേ?
പൊതുവെ ക്രിസ്ത്യൻ, മുസ്ലിം വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളിൽ പള്ളികൾ / ചാപ്പൽ ഉണ്ട്. മറ്റ് മതസ്ഥർ ആയ കുട്ടികളുടെ മേൽ മതം ആചരിക്കാൻ നിർബന്ധം ഇല്ലെങ്കിൽ പോലും അതാത് മതങ്ങളിൽ പെട്ടവരുടെ മേൽ നിർബന്ധം ഉള്ളതായി കേട്ടിട്ടുണ്ട്. അനുചിതമായ ഈ പ്രവണത ഒഴിവാക്കാൻ എസ് ഡി പി ഐ ക്കാർ ആവശ്യപ്പെടുമോ?
കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനകൾ വലുതാണ്. മഹാ ഭൂരിപക്ഷം ക്രൈസ്തവ സ്ഥാപനങ്ങളും ആ സമുദായം കഷ്ടപ്പെട്ടും സമുദായത്തിലെ ആളുകളുടെ പണം കൊണ്ടും ഉണ്ടാക്കിയതാണ്. മലപ്പുറം നഗരത്തിൽ പോലും ആദ്യ കാലത്ത് ഉണ്ടായിരുന്ന നല്ല വിദ്യാഭ്യാസ സ്ഥാപനം സെയ്ന്റ് ജമ്മാസ് സ്കൂൾ ആയിരുന്നു. മുസ്ലിം സംഘടനകൾ സമുദായ അംഗങ്ങളിൽ നിന്നും പണം സമാഹരിച്ചു അറബി കോളേജുകളും മറ്റും ഉണ്ടാക്കുന്നതായിരുന്നു പതിവ്. യതീംഖാനകളിൽ നിലവാരം ഉണ്ടാക്കാൻ ഉള്ള കാര്യമായ ഒരു ശ്രമവും മുസ്ലിം സംഘടനകളുടെയോ സമുദായത്തിന്റെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതിനു ശ്രമിച്ച MES നെയൊക്കെ പല മത പണ്ഡിതരും നിരീശ്വരവാദികളുടെ പ്രസ്ഥാനം ആയി മുദ്ര കുത്തിയിരുന്നു.
ക്രൈസ്തവ കന്യാസ്ത്രീകളെ പോലെ പ്രവർത്തിക്കുന്ന ഒരു സ്ത്രീ സമൂഹത്തെ സൃഷ്ടിക്കുന്നതിന് പകരം പൊന്നാനി മത്തി നെല്ലിക്ക അരച്ച് വയ്ക്കാൻ സാധിക്കുന്ന ഭാര്യമാരെ സൃഷ്ടിച്ചു കൊണ്ട് ഒരു സമുദായത്തിനും മുന്നേറാൻ സാധിക്കില്ല.
ഏതാണ്ട് ഒരേ വിശ്വാസ ആദർശ രീതികൾ ഉള്ള ക്രിസ്ത്യൻ, ജൂത മത സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി സമ്പത്തും സൗകര്യവും ഉണ്ടായിട്ടും മുസ്ലിം സമൂഹം വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ പിന്നോക്കം നിൽക്കുന്നത് വിവരം കെട്ട സമുദായ മത വാദികൾക്ക് അമിത പ്രാധാന്യം നൽകുന്നത് കൊണ്ടും അവർ സമുദായത്തെ പിന്നോട്ട് വലിക്കുന്നതും കൊണ്ടാണ്.
In any country, if you catch a whistleblower and make him a minister.. Sivankutty doesn't know what Article 30 is






















